Idanenchidippinte madhuram nunanjethum
Uyirin kithappaanu premam...
Viraham vithaykkaatha kalaham nianaykkaatha
Uyirin unarvaanu sneham....
Hridiyude vividha sudhaarasam ekunna
Rithusamkramanamee premam...
Rithusamkramanamee premam....
Ana pottiyozhukunna kanneerkkanangalil
Chirimuthu chaarthunnu sneham...
Idayiloraalasya kurumpukal koottunna
Vithumpalil oorunnu premaam...kaalam
Virahathilaakkunnu anthyam...
(iidanenchidippinte.....)
Vidhi chethi minukkiya vaidoorya smrithikalil
Mazhavillu theerkkunnu sneham...
Pranaya paraaga renu prabhaavangal
Prapancha dalangalil ninnum...sneham
Kalpaanthakaalam ozhukum...
(idanenchidippinte.....)
ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും
ഉയിരിൻ കിതപ്പാണു പ്രേമം...
വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത
ഉയിരിൻ ഉണർവ്വാണു് സ്നേഹം...
ഹൃദിയുടെ വിവിധ സുധാരസമേകുന്ന
ഋതുസംക്രമണമീ പ്രേമം...
ഋതുസംക്രമണമീ പ്രേമം.....
അണപൊട്ടിയൊഴുകുന്ന കണ്ണീർക്കണങ്ങളിൽ
ചിരിമുത്തു ചാർത്തുന്നു സ്നേഹം...
ഇടയിലൊരാലസ്യ കുറുമ്പുകൾ കൂട്ടുന്ന
വിതുമ്പലിൽ ഊറുന്നു പ്രേമം...കാലം
വിരഹത്തിലാക്കുന്നു അന്ത്യം...
(ഇടനെഞ്ചിടിപ്പിന്റെ....)
വിധി ചെത്തി മിനുക്കിയ വൈഡൂര്യ സ്മൃതികളിൽ
മഴവില്ലു തീർക്കുന്നു സ്നേഹം...
പ്രണയപരാഗരേണു പ്രഭാവങ്ങൾ
പ്രപഞ്ചദളങ്ങളിൽ നിന്നും...സ്നേഹം
കല്പാന്തകാലം ഒഴുകും....
(ഇടനെഞ്ചിടിപ്പിന്റെ....)
Movie/Album name: Ottakkolam
Artists