Malayora theeram

1997
Lyrics
Language: Malayalam

ആ... ആ .... ആ. ...
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം....

മലയോര തീരം
മലയാള തീരം
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം
ഈ മലനാടിൻ തീരം
മാമലനാടിൻ തീരം...
(മലയോര തീരം ...)

തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി
തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി, തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി
സങ്കൽപ്പ തീരമൊരുക്കീ
എന്നും സംഗീത തീർത്ഥമൊഴുക്കീ ...
(മലയോര തീരം ...)

ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി മധുരാനുഭൂതികൾ ഊയലാടീ
ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി
മധുരാനുഭൂതികൾ ഊയലാടീ
സ്വർണ്ണത്തരിവളയിളകും നിൻ രാഗസന്ധ്യകൾ
സൗവർണ്ണ തീരമൊരുക്കീ
എന്നും സൗഭാഗ്യ തീർത്ഥമൊഴുക്കീ ...
(മലയോര തീരം ...)
Movie/Album name: Uthara Desam
Artists