പണ്ടൊരു കാറ്റിന്റെ ചുണ്ടത്തു ഞാനെന്റെ പുല്ലാങ്കുഴലു മറന്നു വെച്ചു (പണ്ടൊരു കാറ്റിന്റെ ) പണ്ടൊരാത്മാവിന്റെ ചോട്ടില്‍ എന്‍ മോഹത്തിന്‍ കരിവളപ്പൊട്ടു ഞാനൊളിച്ചു വെച്ചു (2)
പണ്ടൊരു ചെമ്പരത്തിപ്പൂവിന്നിതളിലെന്‍ നൊമ്പരച്ചിത്രം വരച്ചു വെച്ചു (പണ്ടൊരു ചെമ്പരത്തി) പണ്ടെന്റെ ബാല്യം പഠിപ്പിച്ച പാട്ടിന്റെ പല്ലവി ഞാനൊന്നു മൂളി (2)