Kaakkathampuraatti

2016
Lyrics
Language: Malayalam

കാക്കത്തമ്പുരാട്ടി നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ
കണ്ണാടിത്തോടും ചങ്ങാതിക്കാറ്റും
കാകമാനസം കണ്ടറിഞ്ഞു
എള്ളോളം ഉള്ളിൽ കുന്നോളം മോഹം
കൂട്ടിവച്ചു നീ കാത്തിരുന്നു
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
(കാക്കത്തമ്പുരാട്ടി...)

മഞ്ചാടിക്കൊമ്പിൽ മൂവന്തിച്ചോപ്പിൽ
കണ്ണാരം പൊത്തിയവൻ വന്നുവോ
ചിങ്കാരവാക്കിൽ പൊന്‍താക്കോലാൽ പമ്മി പമ്മി
എല്ലാമവൻ കവർന്നു
പ്രണയമാം മുകിൽ ചേലമൂടും
തരളചന്ദ്രനായ് മാറി നീ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
(കാക്കത്തമ്പുരാട്ടി...)

മുടികോതും നേരം കുയിൽപാടും പാട്ടിൻ
മഞ്ജീരതാളം നീ കേട്ടുവോ
ഉച്ചക്കിനാവിൻ ചങ്ങാടത്തിൽ തെന്നിത്തെന്നി
മെയ്യുരുമ്മി തുഴഞ്ഞോ
ഹൃദയതന്ത്രികൾ മീട്ടി മീട്ടി
ഉയിര് ചേർന്നവൻ നിന്നുവോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
(കാക്കത്തമ്പുരാട്ടി...)
Movie/Album name: Swarnna Kaduva [Vellakkaduva]
Artists