ഇന്ദ്രനീല യവനിക ഞൊറിഞ്ഞു ചന്ദ്രലേഖ മണിയറ തുറന്നു രജനീ.. ചൈത്രരജനീ.. നിന്റെ രഹസ്യകാമുകന്‍ വരുമോ..
അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു... കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍ കൈകൊണ്ടു മാറിടം മറച്ചു... നീ കൈകൊണ്ടു മാറിടം മറച്ചു....
മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍ നാണിച്ചു നിന്‍ മുഖം കുനിച്ചു.. നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...