Vaa vaa makane vaarija nayanaa
Vanchathi cheyyaan karuthaathe
Ammaykkinimel aaroru thunayedaa
Ponmakane nee pokaathe
Kurudannu kaiyyil vadi polallo
Kondu nadannen suthane ninne
Ennirul maattaan eeswaran nalkiya
Punya vilakke poliyaathe
Icheru chundilorumma pakaraan
Ikkaaladiyen maaril pathiyaan
Makane ninneyoru kuri kaanaan
Maasam pathu chumannenallo
Paimpaalootti pala kali kaatti
Pakalum raavum tharaatti
Praanan nalki valarthiyathayyo
Paampu kadichu marippaano
Ekaanthathayil thunayaay thaane
Ekiyenikkaay naadhan ninne
Evide pon makanennini varaven
Enthu cheyven makane makane makane
വാ വാ മകനേ വാരിജനയനാ
വന്‍ചതി ചെയ്യാന്‍ കരുതാതേ
അമ്മയ്ക്കിനിമേല്‍ ആരൊരു തുണയെടാ
പൊന്‍മകനേ നീ പോകാതെ
കുരുടനു കയ്യില്‍ വടിപോലല്ലോ
കൊണ്ടുനടന്നേന്‍ സുതനേ നിന്നെ
എന്നിരുള്‍ മാറ്റാന്‍ ഈശ്വരന്‍ നല്‍കിയ
പുണ്യവിളക്കേ പൊലിയാതെ
ഇച്ചെറുചുണ്ടിലൊരുമ്മ പകരാന്‍
ഇക്കാലടിയെന്‍ മാറില്‍പ്പതിയാന്‍
മകനേ നിന്നെയൊരുകുറി കാണാന്‍
മാസം പത്തു ചുമന്നേനല്ലോ
പൈമ്പാലൂട്ടി പലകളി കാട്ടി
പകലും രാവും താരാട്ടി
പ്രാണന്‍ നല്‍കി വളര്‍ത്തിയതയ്യോ
പാമ്പു കടിച്ചു മരിപ്പാനോ
ഏകാന്തതയില്‍ തുണയായു് താനേ
ഏകിയെനിക്കായു് നാഥന്‍ നിന്നെ
എവിടെപ്പൊന്‍മകനെന്നിനി വരവേന്‍
എന്തു ചെയു്വേന്‍ മകനേ മകനേ മകനേ
Movie/Album name: Harischandra
Artists