Potti Paayum

2016
Lyrics
Language: Malayalam

പൊട്ടിപ്പായും പട്ടിന്റെ നൂലിൽ
പട്ടങ്ങെളെല്ലാം പോയി
വേനൽത്തീയും വേലിത്തൂമഞ്ഞും
മാരിക്കണ്ണീരായ് മാറി
എന്തിനാണീ ഏകാങ്ക നാട്യം
ആരും കാണാ നെഞ്ചരങ്ങിൽ
കാലമേ നിൻ ദൂരമിന്നെങ്ങോ..
(പൊട്ടിപ്പായും ... )

പാതി പോയ ചിറകിൽ
നനയുന്ന രാത്രി ശലഭം
കാതലാമ്പൽ ഹൃദയം
വിതറും പരാഗം തിരയും
മൂകമായ നാവിനും
നുണയുവാൻ തേൻ മധുരമോ
ആകാശം താരഹാരം
നീർത്തീടും പൊൻകുടയോ..
ഈ മണ്ണിൽ തൊട്ടാടും
മുൾപ്പൂവിൻ നൊമ്പരമോ
(പൊട്ടിപ്പായും ... )

ആ ...ആ ...ആ ...അ ...ആ ...

പാട്ടിഴഞ്ഞ കനവും
അതു കേട്ടൊഴിഞ്ഞ മനവും
നാടറിഞ്ഞ കഥയും
നഗരം മറന്ന വിധിയും
നാളെ നാളെ നീളെ ഈ
നിഴലു മേയും വഴികളിൽ
നെയ്യാണ്ടി മേളക്കൂത്തും
തോളേറും പൂതപ്പാട്ടും
നെയ്യാറിൻ പാണ്ടിച്ചന്തം
തെയ്യാട്ടം തുള്ളും നേരം
(പൊട്ടിപ്പായും ... )
Movie/Album name: Mallanum Mathevanum

Movie Summary: Mallanum Mathevanum is a 2016 Malayalam film centered on the rivalry and bond between two men, Mallan and Mathevan, set against a rural backdrop.

Song Credits: Song: Potti Paayum; Film: Mallanum Mathevanum (2016).

Raga Details: Information not available.

Scene Context: Information not available.


Artists