ഇളം കാറ്റില്‍...ഒഴുകുമൊരിളം കാറ്റില്‍ പുതിയൊരു മഴയേകും മണം തന്നെ നീ കണങ്കാലില്‍...കരയുടെ കണങ്കാലില്‍ തിരയുടെ നുര ചിന്നും ചിരി തന്നെ നീ സ്വപ്നങ്ങളേ...വന്നു വഴി കാട്ടുമോ സുഖത്തേരേറാൻ മനം കൊതിക്കേ.... സ്വർഗ്ഗങ്ങളേ....കൂടിന്‍ അഴി മാറ്റുമോ സ്വരപ്പൂവാകാൻ അകം തുടിക്കേ.... ഇളം കാറ്റില്‍ ...ഒഴുകുമൊരിളം കാറ്റില്‍ പുതിയൊരു മഴയേകും മണം തന്നെ നീ...
കാതോരം തന്നില്‍ കിളിക്കൊഞ്ചലോടെ കാമിനി നീയരികേ....കാതരേ നീയരികേ.. നെഞ്ചോരം മീട്ടും മിടിപ്പോടെ കൂടെ എന്നുമീ നീ അരികേ...എന്നുമീ നീ അരികേ... ചുണ്ടിന്നോ...ചുവന്നില്ലേ.... ചിരിച്ചന്തം....പുരണ്ടില്ലേ..... ചുംബനം ചൂടി നീ....ചുട്ടികള്‍ ചാര്‍ത്തി നീ.... ഇളം കാറ്റില്‍ ...ഒഴുകുമൊരിളം കാറ്റില്‍ പുതിയൊരു മഴയേകും മണം തന്നെ നീ...
ആരാരും കാണാതൊളികണ്ണില്‍ ഓരോ അഞ്ചിതൾ പൂവിരിയേ...മഞ്ചമായ് നീ വിരിയേ.... താലോലം കൈയിന്‍ തണുപ്പിന്റെ ഈണം മേനിയില്‍ നീയണിയേ....മുടിയില്‍ നീയണിയേ... ചുണ്ടെന്തോ മൊഴിഞ്ഞില്ലേ... സ്വരംതാഴ്ത്തി പറഞ്ഞില്ലേ... മെയ്യിലെ വള്ളി നീ...മുല്ലതന്‍ വള്ളി നീ... (ഇളം കാറ്റില്‍ ........)