അരിഞ്ഞരിഞ്ഞു തീർക്കണം തിരിച്ചു വാങ്ങിത്തീരണം അതിന്റെ പേരിൽ നാട്ടിലാകെ സ്തംഭനം വരുത്തണം (2) ചിതയെരിഞ്ഞൊടുങ്ങവേ പ്രതിഫലം കൊടുക്കുവാൻ എതിരണിയിലൊരുത്തനെ കുരുതിയായി നൽകണം (2) വഴിയിലിട്ടോ വീട്ടിലിട്ടോ കുട്ടികൾ തൻ മുന്നിലിട്ടോ കടുത്ത വെട്ടു വെട്ടി വെട്ടി ശവശരീരമാക്കണം ആണൊഴിഞ്ഞ വീട്ടിലെ ദീനരോദനം പകർത്തി ചാനലായ ചാനലൊക്കെ ചർച്ച ചെയ്തിരിക്കണം പിരിച്ചെടുത്തു നിന്റെ പേരിൽ മണ്ഡപം പണിയണം പകുത്തെടുത്ത കാശു കൊണ്ട് പാർട്ടി ഫണ്ടുയർത്തണം ദത്തെടുത്ത നിന്റെ കുട്ടി പാർട്ടിയിൽ വളരണം നാളെ രക്തസാക്ഷിയായി നിന്റരികിലെത്തണം പ്രബുദ്ധകേരളം ശപിച്ചിടുന്നീ നാടിനെ ചേകവചരിത്രമുള്ള പക പുകയും ഊരിനെ പ്രബുദ്ധകേരളം ശപിച്ചിടുന്നീ നാടിനെ ചേകവചരിത്രമുള്ള പക പുകയും ഊരിനെ ശാപമോക്ഷം നേടുവാൻ കുരുതി തന്നെ മാർഗ്ഗമെങ്കിൽ ബലി കൊടുപ്പിനിരകളായ് നേതൃനിരകളെ തിരയണം അന്നു തീരുമീ നശിച്ച രക്തസാക്ഷി നാടകം
പിന്നുയർന്നു കേട്ടിടും ശാന്തി മന്ത്രവീചികൾ പിന്നുയർന്നു കേട്ടിടും ശാന്തി മന്ത്രവീചികൾ.... പിന്നുയർന്നു കേട്ടിടും ശാന്തി മന്ത്രവീചികൾ