Vaarmukile Vaarmukile

1966
Lyrics
Language: English

Vaarmukile vaarmukile
Vaanilalayum vaarmukile
Thaanu varoo thaanu varoo thaazhe varoo
Thaarani thaazhvarayil
Thaanu varoo thaazhe varoo
Thaarani thaazhvarayil
Vaarmukile vaarmukile
Vaanilalayum vaarmukile...

Kaayaampoovukalalliva - paarin
Kaathara nayanangal(kaayaampoo)
Kaanana mainakalalliva - paadum
Kaamuka hridayangal
Vaarmukile vaarmukile
Vaanilalayum vaarmukile

Panineerppoovaay viriyuvathaarude
Parimala nishwaasam(panineer)
Karuka viralukal korkkuvathaarude
Kanneer manimaala
Vaarmukile vaarmukile
Vaanilalayum vaarmukile

Ivideyirikkaam mukile
Ivideyirikkaam...o...
Iniyoru kadha parayaam mukile
Iniyoru kadha parayaam
Kadhayude lahariyil neeyoru
Kanneer mazhayaay maararuthe (vaarmukile)
Language: Malayalam

വാര്‍മുകിലേ വാര്‍മുകിലേ..
വാനിലലയും വാര്‍മുകിലേ..
താണു വരൂ.. താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

കായാമ്പൂവുകളല്ലിവ പാരിന്‍
കാതരനയനങ്ങള്‍(കായാമ്പൂ)
കാനനമൈനകളല്ലിവ - പാടും
കാമുകഹൃദയങ്ങള്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

പനിനീര്‍പൂവായ് വിരിയുവതാരുടെ
പരിമളനിശ്വാസം(പനിനീര്‍)
കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ
കണ്ണീര്‍ മണിമാല
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ

ഇവിടെയിരിക്കാം മുകിലേ....
ഇവിടെയിരിക്കാം ഓ ..
ഇനിയൊരു കഥ പറയാം മുകിലേ
ഇനിയൊരു കഥ പറയാം
കഥയുടെ ലഹരിയില്‍ നീയൊരു
കണ്ണീര്‍മഴയായ് മാറരുതേ (വാര്‍മുകിലേ)
Movie/Album name: Puthri
Artists