ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ് (ഓലത്തുമ്പത്തിരുന്നൂയലാടും...)
സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ് ഗുരുകടാക്ഷമായ് വരൂ കുമാരകാ അക്ഷരം നക്ഷത്രലക്ഷമായാല്‍ അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍ നാളത്തെ നാടിന്റെ നാവു നീയേ മാനത്തോടമ്മയിന്നമ്മയായേ ഏതു ദേശമാകിലും ഏതു വേഷമേകിലും അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ (ഓലത്തുമ്പത്തിരുന്നൂയലാടും...)