Melle melle ente arikil Konchi konchi nee mozhiyum Madhuramaam mozhikalaal Kanavukal melle melle paadiyo... Kaalam maayumennaakilum Ente maathramalleyee nee.... Nira nilaa mizhikalil ozhukumee thennalin Virahamaam mozhikalaay ente Karalilennennum viriyumo...
Manjumazhayaay pozhiyum Ente ullil nin pranayam Kulirilam chirakumaay Thalirmazha thazhukiyorormmayil Kaalam maayumennaakilum Ente maathramalleyee nee.... (nira nilaa mizhikalil...)..(2)
Language: Malayalam
നിറനിലാമിഴികളിൽ നിറയുമീ തെന്നലിൻ വിരഹമാം മൊഴികളായ് എന്റെ കരളിലെന്നെന്നും വിരിയുമോ... (നിറനിലാമിഴികളിൽ...) അരികിലൊരു ഗാനം വിടർന്നുവോ വിലോലമായ് കനവിലൊരു മോഹം തെളിഞ്ഞു അറിയാതെ ഞാൻ അരികിലഴകായ് എന്റെയുള്ളിൽ വരില്ലേ നീ... നിറനിലാമിഴികളിൽ നിറയുമീ തെന്നലിൻ വിരഹമാം മൊഴികളായ് എന്റെ കരളിലെന്നെന്നും വിരിയുമോ...
മെല്ലെ മെല്ലെ എന്റെ അരികിൽ കൊഞ്ചിക്കൊഞ്ചി നീ മൊഴിയും മധുരമാം മൊഴികളാൽ കനവുകൾ മെല്ലെ മെല്ലെ പാടിയോ... കാലം മായുമെന്നാകിലും എന്റെ മാത്രമല്ലെയീ നീ.... നിറനിലാമിഴികളിൽ ഒഴുകുമീ തെന്നലിൻ വിരഹമാം മൊഴികളായ് എന്റെ കരളിലെന്നെന്നും വിരിയുമോ...
മഞ്ഞുമഴയായ് പൊഴിയും എന്റെയുള്ളിൽ നിൻ പ്രണയം കുളിരിളം ചിറകുമായ് തളിർമഴ തഴുകിയൊരോർമ്മയിൽ കാലം മായുമെന്നാകിലും എന്റെ മാത്രമല്ലെയീ നീ.... (നിറനിലാമിഴികളിൽ...)..(2)