കരയാൻ മറന്നു നിന്നോ ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്
മനസ്സിൻ പകൽ വാനിലായ്
ചിരി തൂകിടും സിന്ദൂരമേ ഇരുൾ പൂകയോ
വിരലാലെ വീണ്ടും തഴുകാതെ
വിടയെന്ന വാക്കും പറയാതെ
ഒരു ചുംബനത്തിൽ അലിയാതെ
അകലുന്നതെന്തേ അറിയാതെ
ഇടനെഞ്ചിനുള്ളിൽ കരുതാനായ്
ഇനിയേതുമില്ലേ പകരാനായ്
ഇനിയില്ല നീയെന്നറിയാനായ്
ഇനിയെത്ര കാലം കഴിയേണം
തളരുന്ന പാവം ഹൃദയങ്ങളെല്ലാം
ചിതയെന്ന പോലെ നീറുന്നു
മനസ്സിൻ പകൽ വാനിലായ്
ചിരി തൂകിടും സിന്ദൂരമേ ഇരുൾ പൂകയോ
കരയാൻ മറന്നു നിന്നോ ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്
മനസ്സിൻ പകൽ വാനിലായ്
ചിരി തൂകിടും സിന്ദൂരമേ ഇരുൾ പൂകയോ
Movie/Album name: Pranayavilaasam
Artists