ഇണക്കമുള്ള പെണ്ണേ ഇനി നീയെൻ മണവാട്ടി...(2) ഹായ്...മിനുക്കമുള്ള കണ്ണിൽ പുതു നാണം തിരി നീട്ടി നീ എനിക്കെന്റെ ചുണ്ടിലെന്നും പ്രേമപാൽപ്പായസം ചൂടാറും മുൻപേ ഉണ്ണൂല്ലേ നീ... ഹൃദയനേദ്യമാകെ.... ഇണക്കമുള്ള പെണ്ണേ ഇനി നീയെൻ മണവാട്ടി... ഹായ്...മിനുക്കമുള്ള കണ്ണിൽ പുതു നാണം തിരി നീട്ടി
ഗർഭശ്രീമാൻ...ഗർഭശ്രീമാൻ....
കന്നിപ്പെണ്ണേ കൊഞ്ചിക്കൊണ്ടേ മുന്നേ നിൽക്കുമ്പോൾ എൻ നെഞ്ചു പെടഞ്ഞെടീ... കള്ളച്ചെക്കാ തങ്കച്ചങ്കോ തട്ടിപ്പൊട്ടല്ലേ അതു നിറയെ പ്രണയക്കനിയാ... ആ കനി മൂത്തു പഴുത്താൽ ഹാ തേനലയായെടിയേ ഓ കവർന്നിടാൻ നുണഞ്ഞിടാൻ കാലമായെടാ... ഹായ്...ഇണക്കമുള്ള പെണ്ണേ ഇനി നീയെൻ മണവാട്ടി...(2) ഹായ്...മിനുക്കമുള്ള കണ്ണിൽ പുതു നാണം തിരി നീട്ടി
വെള്ളിക്കിണ്ണം തുള്ളുമ്പോലെ ഉള്ളം തുള്ളുമ്പോൾ നീ മഞ്ഞലയാകെടാ... പൊട്ടിപ്പോകും പട്ടം പോലെ വട്ടം ചുറ്റുമ്പോൾ നീ കോർത്ത പുതിയ ചരടായ്... നൂലുപിടിച്ചു പറന്നോനേ...കണ്ണിണയായവനേ... തനിച്ചു ഞാൻ പറന്നിടാൻ വയ്യ പെൺമാനേ...
ഗർഭശ്രീമാൻ...ഗർഭശ്രീമാൻ....
ഇണക്കമുള്ള കണ്ണാ ഇനി നീയെൻ മണവാട്ടി... മിനുക്കമുള്ള കണ്ണിൽ പുതു നാണം തിരി നീട്ടി ഹാ..നീ എനിക്കെന്റെ ചുണ്ടിലെന്നും പ്രേമപാൽപ്പായസം ചൂടാറും മുൻപേ ഉണ്ണൂല്ലേ നീ... ഹൃദയനേദ്യമാകെ.... ലലല്ല ലാല ലാല...ഇനി നീയെൻ മണവാട്ടി... ലലല്ല ലാല ലാല...പുതു നാണം തിരി നീട്ടി..