Pranayamoraananda

2011
Lyrics
Language: Malayalam

പ്രണയമൊരാനന്ദയുഗ്മഗാനം

പ്രണയമൊരാനന്ദ യുഗ്മഗാനം
മഴയുടെ സംഗീതം പുഴയേറ്റു പാടുന്നു
മധുരാനുഭൂതി തന്‍ യുഗ്മഗാനം
(പ്രണയമൊരാനന്ദ )
പ്രിയസഖി സഖി
നിന്‍ കരസ്പര്‍ശത്തിന്നസുലഭ നിമിഷത്തി -
ലാത്മാവില്‍ അതു നിറഞ്ഞു
(പ്രണയമൊരാനന്ദ )

പാണികള്‍ കോര്‍ത്തു നാം നിന്നു - പൂ
ന്തോണിയിലൊന്നിച്ചിരുന്നു
(പാണികള്‍ )
പ്രാണനില്‍ സൗഗന്ധികം വിടര്‍ന്നു - ഒരേ
ഈണവും കൊരുളുമായി നാമലിഞ്ഞു
തക തെയ്യം താര തെയ്യം താര
തെയ്യം താര തെയ്യം താര (2)
കാവുകള്‍ പൂമഴ പെയ്തു
മഴക്കാറുകള്‍ നീര്‍മണി പെയ്തു
(പ്രണയമൊരാനന്ദ )
യുഗ്മഗാനം

കാണാത്ത തീരങ്ങള്‍ തേടി - ആ
കാനനഛായകള്‍ തേടി നീ
(കാണാത്ത )
ആദിപുരാതന കാമുകി കാമുകര്‍
പാടിയ പാട്ടെല്ലാം നമ്മള്‍ പാടി
തക തെയ്യം താര തെയ്യം താര
തെയ്യം താര തെയ്യം താര (2)
പൂ തൂകും പാല തന്‍ കൊമ്പില്‍
ഒരു കാതര ഗന്ധവ്വന്‍ പാടി
(പ്രണയമൊരാനന്ദ )
Movie/Album name: Kalikaalam
Artists