Mrigaangabimbamudichu
1976
Mrugaangabimbamudichu.....bhuvanam
Mruthasanjeevani nukarnnu....
Bhoomikku thaarunyam nalkiya devaa
Pournamiyalle nin janmadinam....
(mrugaangabimbamudichu.....)
Swarggameghangal nin sirassil
Swarnnakalashangalaati
Ashwathi bharani kaarthikamar nin
Chuttuvilakkukalaayi..chuttuvilakkukalaayi
Swapnamadaalasayaayi prema-
Pushpiniyaayi bhoomi
(mrugaangabimbamudichu.....)
Kalpavrukshangal nin vazhiyil
Pushpavisharikal veeshi
Patchimajaladhi paalthirakal nin
Pattukitakkakalaayi...pattukitakkakalaayi
Raasavilaasiniyaayi bhoomi
Premathapaswiniyaayi....
മൃഗാംഗബിംബമുദിച്ചു ഭുവനം
മൃതസഞ്ജീവനി നുകര്‍ന്നു
ഭൂമിക്കു താരുണ്യം നല്‍കിയ ദേവാ
പൌര്‍ണ്ണമിയല്ലേ നിന്‍ ജന്മദിനം
(മൃഗാംഗബിംബമുദിച്ചു....)
സ്വര്‍ഗ്ഗമേഘങ്ങള്‍ നിന്‍ ശിരസ്സില്‍
സ്വര്‍ണ്ണകലശങ്ങളാടി
അശ്വതി ഭരണി കാര്‍ത്തികമാര്‍ നിന്‍
ചുറ്റുവിളക്കുകളായി...ചുറ്റുവിളക്കുകളായി...
സ്വപ്നമദാലസയായി പ്രേമ-
പുഷ്പിണിയായി ഭൂമി...
പുഷ്പിണിയായി ഭൂമി....
(മൃഗാംഗബിംബമുദിച്ചു....)
കല്പവൃക്ഷങ്ങള്‍ നിന്‍ വഴിയില്‍
പുഷ്പവിശറികള്‍ വീശി....
പശ്ചിമജലധി പാല്‍ത്തിരകള്‍ നിന്‍
പട്ടുകടക്കകളായി...പട്ടുകിടക്കകളായി...
രാസവിലാസിനിയായി ഭൂമി
പ്രേമതപസ്വിനിയായി...
പ്രേമതപസ്വിനിയായി....
(മൃഗാംഗബിംബമുദിച്ചു....)
Movie/Album name: Romeo
Artists