വിരഹിണീ വിരഹിണീ പ്രേമവിരഹിണീ ഈറന്‍ കണ്ണുമായ് നിന്നെയും തേടി ഞാന്‍ ഈ അരക്കില്ലത്തില്‍ വന്നു - ഞാന്‍ ഈ അരക്കില്ലത്തില്‍ വന്നു (വിരഹിണീ)
നിത്യബാഷ്പത്തിന്‍ തടാകതീരത്തു നിന്റെ തപോവനം കണ്ടു ഞാന്‍ - നിന്റെ തപോവനം കണ്ടു നീയറിയാത്ത നിഴലിന്റെ പിന്നാലേ നിന്റെ മനോരഥം കണ്ടു - ഞാന്‍ നിന്റെ മനോരഥം കണ്ടു (വിരഹിണീ)
നീയുറങ്ങും വഴിയമ്പലത്തില്‍ നിന്നെ വിളിക്കുവാന്‍ വന്നു - ഞാന്‍ നിന്നെ വിളിക്കുവാന്‍ വന്നു വീണുതകര്‍ന്ന കിനാവിന്റെ ഏകാന്ത വീണ മുറുക്കുവാന്‍ വന്നു - ഞാന്‍ വീണ മുറുക്കുവാന്‍ വന്നു (വിരഹിണീ)