നാണിക്കുന്നില്ലേ ഇത് നാഗരീകമാണല്ലേ നൈലോൺ ഫ്രോക്ക് ഹൈ ഹീൽ സ്ലിപ്പർ നഖവും മുഖവും ചായം ഇത് നാഗരീകമാണല്ലേ പൂരുഷന്റെ കണ്ണിൽ പ്രിയതാരമാകണമെങ്കിൽ നാരികൾ വേഷം എന്തിതിൽ ദോഷം നാണിക്കിലെന്തു വിശേഷം നീ നാണിക്കിലെന്തു വിശേഷം
സിഗററ്റു വലിക്കണം ലഹരികൾ വേണം സ്വിമ്മിംഗ് പൂളിൽ നീന്തേണം അന്യരുമായി ഡാന്‍സും പാർട്ടിയും ഇന്നത്തെ യുവതിക്കു വേണം ഭർത്താവിന്നതു കൗതുകമെങ്കിൽ നൃത്തം ചെയ്യുകിലെന്തേ പാട്ടും ഡാൻസും പാർട്ടിയുമായി കൂട്ടു കൂടുകിലെന്തേ അവൾ പാട്ടും ഡാന്‍സും പാര്‍ട്ടിയുമായി കൂട്ടു കൂടുകിലെന്തേ (പൂരുഷന്റെ കണ്ണിൽ..)
സഖികളരുന്ധതി സാവിത്രികൾ തൻ കഥകൾ നിറയും നാട്ടിൽ കഥകൾ നിറയും നാട്ടിൽ (സഖി) പതിയെ ശാസന ചെയ്യുകയെന്നോ ഭാര്യമാർ വീട്ടിൽ നമ്മുടെ ഭാരത തറവാട്ടിൽ അന്നു പുരുഷനു ധർമ്മം നീതികൾ എന്നിവയെല്ലാം വേണം എന്നിവയെല്ലാം വേണം ഇന്നത്തെ സുഖം ഇന്നത്തെ രസം ഇന്നതു മാത്രം വേണം പുരുഷനു ഇന്നതു മാത്രം വേണം ആഹാ ഹാ..ആ..