കാർമുകിലേ....ഓ...കാർമുകിലേ കരയാൻ പോലും വിധിയില്ലേ മാനത്തെയേകാന്തവീഥിയിലലയും ഞാനും നീയും ഒരുപോലെ
കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ കരകാണാതെ നടന്നു ഒരു നീരാവിയായ് ഒരു നെടുവീർപ്പായ് ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ ഉയർന്നു നമ്മളീ ശൂന്യതയിൽ (കണ്ണുനീർ)
താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ തല്ലിയുടയ്ക്കുകയായിരുന്നു വാർമഴവില്ലുകൾ മാനസപുത്രികൾ വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ വാതിലടയ്ക്കുകയായിരുന്നു (കണ്ണുനീർ)
ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു നമ്മളെ കൈവെടിഞ്ഞു ആകാശത്തിലെ അന്തിനക്ഷത്രമേ അകലെ വെളിച്ചമുണ്ടോ പറയൂ അകലെ വെളിച്ചമുണ്ടോ പറയൂ (കണ്ണുനീർ)