പുളകങ്ങൾ പൂത്തുലയും ഋതുരാവുകളിൽ വാർതിങ്കൾ പൂ തൂകും മദഗാമിനിയായ് ഹോ (2) (പുളകങ്ങൾ....)
പൂവിനുള്ളിൽ പൂ വിടർത്തും പുണ്യമാണു നീ പുണ്യകാലരാവുകൾക്ക് കന്നിവേളി താരം ഇതു പവിഴ മഴക്കാലം എൻ ഹൃദയ പത്മരാഗം (2) മിഴി പുരികങ്ങൾ നനഞ്ഞിടേ ആശകൾ തളിർത്തിടേ നാണം പൂത്തുവോ (പുളകങ്ങൾ....)
കണ്ണിൽ നിന്റെ കൂന്തലോളം ചിന്നും യാമിനി തുള്ളും മിന്നൽ കണ്ണിനാൽ ഇന്ദ്ര ചാപം താ നീ ഇനി വാനം ഭൂമിയാകും സ്വപ്ന ഭൂമി വാനമാകും വെൺ പറവകൾ ചിറകടിച്ചുയരത്തിലുയർന്നിടും കാലം വന്നിടും (പുളകങ്ങൾ....)