ഓംകാരസാരം ഇതള്‍വിരിയും പുലരികളില്‍ (2) നിന്റെയീ സ്വരശംഖിലുണര്‍ന്നൊരു പുണ്യമാം ജലതീര്‍ത്ഥമണിഞ്ഞു..... മൌലിയില്‍ വനചന്ദ്രിക ചാര്‍ത്തിയ പീലിയായ് ലയനീലമണിഞ്ഞു ..... ശ്രീലമാം രാത്രിയില്‍ ലോലമായ് പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ.... മുരഹരമുരളീ ഗോവിന്ദാ....
ഏകാന്തയാമം തിരിയെരിയും ഇരുൾമുറിയില്‍ (2) നെഞ്ചിലെ പ്രിയശാരിക പാടിയ കീര്‍ത്തനം നറുചന്ദനമായി... നോവുമെന്‍ മിഴിനീര്‍മണിയെല്ലാം ശ്യാമയാം യമുനാനദിയായി...... മൂകമാം വീണയില്‍ താന്തമായ് പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) (ആ..ആ ...ആ ....മുരഹരമുരളീ.......)