Vibhaatha shobha kozhinju veena Vidoora veedhikalil Etho raappaadi paadi poroo poroo Vishaalathe... Vishalathe ennumennum Enikku thanalekoo Yaminee chollu nee Orittu kanneerode are Are orthu nilppu nee (vishada......)
Aare aare aare varavelkkuvaan Aare aare aare varavelkkuvaan
Language: Malayalam
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ് യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്
അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ അപാരതേ നിന്നിലെന്നും എനിക്കും ഇടമേകൂ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ്
വിഭാത ശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ വിശാലതേ എന്നുമെന്നും എനിക്കു തണലെകൂ യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്