�തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി തിരുവിളക്കിന്‍ കതിരോളിയില്‍ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളില്‍ തുയിലുനര്‍ത്തും സ്വാമി വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി
വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി ( തേടി ) നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി ( തേടി ) കല്ലുമല മുള്ളുമല മലകൾ ചവുട്ടി ഉള്ളിൽ വില്ലടിച്ചാൺ പാട്ടുപാടും കിളിയെയുണർത്തി കണ്ണുനീരും കയ്യുമായ് ഞാനിവിടെ വന്നെത്തി എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പസ്വാമി അഭിയമയപ്പസ്വാമി