TV

2017
Lyrics
Language: Malayalam

ടി വി കണ്ട്ക്കണാ ടി വി കണ്ട്ക്കണാ
ഞമ്മട ഉസ്മാനിക്കയച്ചു തന്ന ടി വി കണ്ട്ക്കണാ
കളറില്ലേലും സൂപ്പറാണല്ലോ
നാട്ടാര് ടെ സ്വന്തം ബ്ലാക്ക് ആൻഡ് വൈറ്റ് ടി വി
(ടി വി കണ്ട്ക്കണാ…)

അതിലു തിരിക്കണു കൂട്ടണു കൊറയ്ക്കണു സൗണ്ട് സൗണ്ട്
അങ്ങനെ തിരിക്കണു കളിക്കണു ഓടണ് വെളിവില്ലാതെ
പെരുന്നാളിൻ തന്തോയമാണേ ഈ ചക്കരക്കടവിൽ
കുട്ടിച്ചാത്തൻ ടി വി കുട്ടിച്ചാത്തൻ ടി വി
കുട്ടിച്ചാത്തൻ ടി വി കുട്ടിച്ചാത്തൻ ടി വി
തക്കുനക്കും ഹേ തനക്കുനക്കും..ഹേ

കുട്ടീം കോലും കളിച്ചിടുന്ന കുണ്ടാമണ്ടി ചെക്കന്മാർ
ബാറ്റും ബോളും വെച്ചല്ലേ കീച്ച്
റേഷൻ വാങ്ങാൻ ക്യൂവിൽ നിൽക്കും പട്ടിണിപ്പാവങ്ങൾക്ക്
ടി വി പടം കഴിഞ്ഞാണേ റേഷൻ
മോഡലും ഫാഷനും മാറാൻ കാരണം സൂപ്പർ താരം ടി വി
നീയും ഞാനും ഒന്നായ് മാറാൻ കാരണം ഞമ്മടെ ടി വി

ഓന്റെ സ്റ്റൈലിപ്പം വേറെയാ ആ കുട്ടിച്ചാത്തൻ ടി വി
ഓന്റെ ഭാസയും ചെത്താ ആ കുട്ടിച്ചാത്തൻ ടി വി
ഓന്റെ നടപ്പും ഇരുപ്പും മാറാൻ കാരണം സൂപ്പർ ടി വി തന്നെ
അതിൽ കാണും പടവും കണ്ടോണ്ടിരുന്ന് കാട്ടും കോപ്രായം

ആ കുട്ടിച്ചാത്തൻ ടി വി… ആ കുട്ടിച്ചാത്തൻ ടി വി
അന്തോം കുന്തോം ഇല്ലാതങ്ങനെ ടി വി കാണും ഉമ്മൂമ്മേ
നോക്കി നോക്കി കണ്ണടിച്ചു പോണ്ടാ
ചിത്രഹാറും ചിത്രഗീതവും കണ്ടോണ്ടിരിക്കും നാട്ടാര്
പരസ്യം വന്നാലും മുൻപീന്ന് മാറൂലാ
തടസ്സെങ്ങാനും എഴുതിക്കണ്ടാൽ ബോധം വരുമെല്ലാർക്കും
ഇനി തടസ്സം മാറി കറണ്ടും പോയാൽ തെറി കൊണ്ടാണഭിഷേകം
ഇത് ഞങ്ങടെ ഹീറോ ഈ നാടിന്റെ മുത്താ
ഗാനമേളയും നാടകോം മിമിക്രിയും വേണ്ടാ ഉത്സവപ്പറമ്പുകൾക്ക്
ടി വി പടവും പാട്ടും ഡാൻസും മതിയേ ഈ നാട്ടിൽ ആഘോഷിക്കാൻ
ആ കുട്ടിച്ചാത്തൻ ടി വി… ആ കുട്ടിച്ചാത്തൻ ടി വി
കുട്ടിച്ചാത്തൻ ടി വി നമ്മടെ സ്വന്തം ടി വി
Movie/Album name: Basheerinte Premalekhanam
Artists