Ponnarayaalile Kingini

1995
Lyrics
Language: Malayalam

പൊന്നരയാലിലെ കിങ്ങിണിച്ചില്ലയിൽ
കൂടു കൂട്ടും കിളിമകളേ
കാവും കുളവും കതിരണിവയലും
കണ്ടു വരുന്നവളേ
എന്റമ്മയും അച്ഛനുമവിടെയുണ്ടോ
(പൊന്നരയാലിലെ...)

ആരോരുമില്ലാതെ അലയുകയാ-
ണെന്നെന്നമ്മയറിയരുതേ (2)
അമ്മിഞ്ഞപ്പാലൂട്ടാൻ കൊതിച്ചൊരെൻ
അമ്മ തൻ ഹൃദയം നൊന്തു തേങ്ങും
ആ മിഴിയീറനാകും
(പൊന്നരയാലിലെ...)

അരുമക്കിടാങ്ങളെ ഊട്ടിയുറക്കുവാൻ
അമ്മക്കിളികൾ പറന്നു പോയീ (2)
അകലേ ആകാശ ചക്രവാളത്തിലെ
അന്തിത്തിരിയുമണഞ്ഞൂ
ആ സാന്ധ്യരാഗവും മാഞ്ഞു
(പൊന്നരയാലിലെ...)
Movie/Album name: Poovukalku Punyakaalam

Movie Summary: Poovukalku Punyakaalam (1995) is a Malayalam family drama centered on the life and struggles of a rural household, exploring themes of love, sacrifice, and familial bonds.

Song Credits: Sung by K. J. Yesudas; composed by Ouseppachan; lyrics by Kaithapram Damodaran Namboothiri.

Musical Style: Melodic film song blending traditional Kerala folk flavor with classical orchestration.

Raga Details: Set in a melodic framework drawing on traditional ragas; specific raga not definitively documented.

Key Artists Involved: Music director Ouseppachan, lyricist Kaithapram, and playback singer K. J. Yesudas.

Scene Context: The song features as a melodic, reflective piece within the film's narrative, likely accompanying a tender or nostalgic moment in the family story.


Artists