Ennumen swapnathil maalaakha neeyalle En aathmaraagam nee ariyuken omale Mizhikalil nokki njaan ariyunnu nin manam Ennumennennum en gandharvanaanu nee Oru naal njaanee maaril chaayille Oohum pakaram njaanee madhuram nalkille (panineer chembakangal...)
Language: Malayalam
പവിഴം ചൂടി നിൽക്കും സന്ധ്യയോ നിൻ ചൊടിയിലല്ലേ ഇളനീരാറ്റിലൊഴുകും തെളിനീരോ നിന്റെയുള്ളം ഇനിയും നമ്മളൊന്നായ് പാടുവാനായ് നീ വരില്ലേ പ്രിയസഖീ നീ കവിളിണയിൽ നാണം ചൂടിയോ നവവധുവായ് ഒരു ദിവസം കൂടെ പോരുമോ (പനിനീർചെമ്പകങ്ങൾ...)
ആരോരുമറിയാതെ എന്നുള്ളിൽ വന്നു നീ ചിറകുള്ള സ്വപ്നമായ് കനവിലെ തോഴനായ് അനുരാഗകാവ്യം നീ അഴകിന്റെ തൂവൽ നീ നറുമഞ്ഞുതുള്ളിയായ് നിറയൂ നീയെന്നിൽ അഴകേ ഞാനീ പൂക്കൾ തന്നോട്ടെ ഊഹും പകരം ഞാനീ മധുരം നൽകില്ലേ (പനിനീർ ചെമ്പകങ്ങൾ...)
എന്നുമെൻ സ്വപ്നത്തിൽ മാലാഖ നീയല്ലേ എൻ ആത്മരാഗം നീ അറിയുകെൻ ഓമലേ മിഴികളിൽ നോക്കി ഞാൻ അറിയുന്നു നിൻ മനം എന്നുമെന്നെന്നും എൻ ഗന്ധർവനാണു നീ ഒരു നാൾ ഞാനീ മാറിൽ ചായില്ലേ ഊഹും പകരം ഞാനീ മധുരം നൽകില്ലേ
പനിനീർ ചെമ്പകങ്ങൾ പൂക്കും മിഴികൾ നിന്റെയല്ലേ പവിഴം ചൂടി നിൽക്കും സന്ധ്യയോ നിൻ ചൊടിയിലല്ലേ പ്രിയസഖീ നീ കവിളിണയിൽ നാണം ചൂടിയോ നവവധുവായ് ഒരു ദിവസം കൂടെ പോരുമോ ലലലാ ലാ ല ലാലലലലാ ലാ ല ലാല ലലലാ ലാ ല ലാല ലലലാ ലാ ല ലാല ഹേയ്