Malakale malarukale Puzhakale aa poonkilikale (malakale....) - 2 Udayasooryan agnipole innum Ente ullilum thullidunnatharinjoo Malakale malarukale Puzhakale aa poonkilikale
Lalalaa...lalalaa... En karalil njaan rachicha ponkinaakkal koyyaan Njaan kothichu korthuvecha maalachaarthuvaan (en karalil.....) Ente naadhan vannidum ennarikil vannidum - 2 Puthiya poonilaavupole punchirichu ninnudum (malakale.....)
Lalalaa...lalalaa... Virunnukaaran varunna kadha kaattuvannu thalli Karalinullile ponkinaakkal ettupaadi (virunnukaaran.....) Ente moham poothidum ente daaham theerthidum - 2 En kinaavilennumennum ninne maathram orthidum (malakale....)
Language: Malayalam
മലകളേ മലരുകളേ പുഴകളേ ആ പൂങ്കിളികളേ..... (മലകളേ....) - 2 ഉദയസൂര്യൻ അഗ്നിപോലെ ഇന്നും എന്റെ ഉള്ളിലും തുള്ളിടുന്നതറിഞ്ഞൂ മലകളേ മലരുകളേ പുഴകളേ ആ പൂങ്കിളികളേ
ലലലാ...ലലലാ... എൻ കരളിൽ ഞാൻ രചിച്ച പൊൻകിനാക്കൾ കൊയ്യാൻ ഞാൻ കൊതിച്ചു കോർത്തുവെച്ച മാലചാർത്തുവാൻ (എൻ കരളിൽ.....) എന്റെ നാഥൻ വന്നിടും എന്നരികിൽ വന്നിടും - 2 പുതിയ പൂനിലാവുപോലെ പുഞ്ചിരിച്ചു നിന്നിടും (മലകളേ.....)
ലലലാ...ലലലാ... വിരുന്നുകാരൻ വരുന്ന കഥ കാറ്റുവന്നു തള്ളി കരളിനുള്ളിലെ പൊൻകിനാക്കൾ ഏറ്റുപാടി (വിരുന്നുകാരൻ.....) എന്റെ മോഹം പൂത്തിടും എന്റെ ദാഹം തീർത്തിടും - 2 എൻ കിനാവിലെന്നുമെന്നും നിന്നെ മാത്രം ഓർത്തിടും (മലകളേ....)