ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു പൂജിച്ച താലിയുമായ് അവൻ വന്നു കഴുത്തിൽ മാംഗല്യം ചാർത്തീ അവനെൻ കരളിൽ കുളിർപ്പൂക്കൾ വിതറീ ആ കുളിർപ്പൂവുകൾ ഹാരമായ് തീർത്തു ഞാൻ മാരന്റെ മാറിലും ചാർത്തീ ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു
ആ കരാംഗുലികൾ എൻ കൈവിരലിൽ അമർന്നു മുറുകിയ നിമിഷം (ആ കരാംഗുലികൾ....) കണ്ടൂ ഞാനൊരു സ്വപ്നം രാധാമാധവ സംഗമം ശ്രീകൃഷ്ണക്ഷേത്രത്തിൻ നടതുറന്നു