Sougandhikangale Vidaruvin
1981
Sougandhikangale vidaruvin,
Samadhiyil ninnunaruvin
Mouna makarantham vilambum,
Madhura swapna sathangale
Sougandhikangale vidaruvin,
Samadhiyil ninnunaruvin
Sidhila rekhakal ezhuthiyozhukum,
Sisira chandrika vilichuvo..
Kuliril mungiya thennalin, puthu-
Kavitha ningale thazhukiyo..
Aadyamurakki, pinneyunarthum,
Rajani, manthravaadini..
(sougandhikangale vidaruvin...)
Mridula pallava dhalam nukarnnoru,
Kuruvi paadiya pallavi..
Ezhuthi vaangiya chillakal,
Swaramariyuvan kothi poonduvo..
Madam valarthi maranju pokum,
Rajani ragavilasini..
(sougandhikangale vidaruvin...)
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍
മൗന മകരന്ദം വിളമ്പും
മധുര സ്വപ്ന ശതങ്ങളേ...
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍
ശിഥില രേഖകള്‍ എഴുതിയൊഴുകും
ശിശിര ചന്ദ്രിക വിളിച്ചുവോ
കുളിരില്‍ മുങ്ങിയ തെന്നലിന്‍ പുതു-
കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണര്‍ത്തും
രജനി മന്ത്രവാദിനി
(സൗഗന്ധികങ്ങളേ വിടരുവിന്‍)
മൃദുല പല്ലവ ദളം നുകര്‍ന്നൊരു
കുരുവി പാടിയ പല്ലവി
എഴുതി വാങ്ങിയ ചില്ലകള്‍ സ്വരം
അറിയുവാന്‍ കൊതി പൂണ്ടുവോ
മദം വളര്‍ത്തി മറഞ്ഞു പോകും
രജനി രാഗവിലസിനി
(സൗഗന്ധികങ്ങളേ വിടരുവിന്‍ ...)
Movie/Album name: Pathiraasooryan
Artists