Veedu chumarukal naalathiru

1982
Lyrics
Language: Malayalam

വീട് വീട് ചുവരുകള്‍ നാലതിന് (2)
ചുവരുകള്‍ക്കുള്ളില്‍ ചിരിക്കുന്ന കരയുന്ന കുടുംബം
വീട് വീട്

ഇവിടെപ്പിറക്കുന്നു മനുഷ്യന്‍
കൂടെപ്പിറക്കുന്നു ശോകങ്ങള്‍
അമ്മയുമച്ഛനും പിഞ്ചോമനയും
കളിയും ചിരിയും കനവും നിനവും
വിടരുന്ന കൊഴിയുന്ന നിലയം
വീട് വീട്

ഇവിടെ മരിക്കുന്നു മനുഷ്യന്‍
കൂടേമരിക്കുന്നു മോഹങ്ങള്‍
തെറ്റും കുറ്റവും ചുവരുകള്‍ക്കുള്ളില്‍
പിരിയും വരെയും അരമന രഹസ്യം
ഒതുങ്ങുന്ന വിതുമ്പുന്ന നിലയം
വീട് (2)
Movie/Album name: Veedu
Artists