പലവഴിയൊഴുകിയ മാനസങ്ങള്‍ ഒരുതണലണയുകയായ്... ചിതറിയ കളിചിരി കൂട്ടി വീണ്ടും പഴയൊരു കഥ തുടരാന്‍.... ഇന്നു വിണ്ണിന്‍ ഈറന്‍ അണി നിലാനീലമഷി- ച്ചെപ്പില്‍ മുങ്ങും ഇളവിരലുകളാല്‍ സ്വയമുള്ളിന്നുള്ളില്‍ അവരെഴുതുകയായ് ധന്യം ധന്യം ഈ സുഖലയം...
സിനിമാ കമ്പനീ....കമ്പനീ....കമ്പനീ....
(പലവഴിയൊഴുകിയ....)
സിനിമാ കമ്പനീ....സിനിമാ കമ്പനീ...
മോഹത്തീരത്തിന്‍ ചായം മാറ്റുന്നു കിനാവെയില്‍ ഒളിനാളം മോഹം പോലെല്ലാം കയ്യില്‍ ചേരുമ്പോള്‍ നെഞ്ചിലെന്തൊരുന്മാദം... കാതങ്ങള്‍ ദൂരെ...ആ....ആ.... പൊയ്പ്പോയ നാളില്‍ നിന്നും മാറ്റുള്ള ചിത്രം നെയ്യും കാലത്തിന്‍ ചേലേറും വെള്ളിത്തിര മേലെ.. നാളത്തെ താരങ്ങള്‍ നമ്മള്‍....ഓ...ഓ....