Illamazha Chaattin Kulir Choodaarunde

2022
Lyrics
Language: Malayalam

ഇല്ലാമഴച്ചാറ്റിൻ കുളിർചൂടാറുണ്ടേ ഉള്ളം
അരിമുല്ലച്ചേലിൽ പൂക്കും ചിരിയോർത്താലന്നേരം
കാണാക്കുയിൽ പാട്ടിൻ മധു പെയ്യാറുണ്ടേ മന്ദം
കളിവാക്കും നിനച്ചെങ്ങാൻ ഞൊടി ചാഞ്ഞാലന്നേരം
കനവിൻ വാതിൽക്കൽ നീ വന്നു നിന്നാലോ
കുടകിൻ പൂ പൂത്ത താഴ്വാരമാകും ഞാൻ
അറിയും കുറ്റാലം അരുവിത്തുള്ളാട്ടം
നീയെൻ ചുണ്ടിൽ പാട്ടായ് ചേരുമ്പോൾ
അറിയും കുറ്റാലം അരുവിത്തുള്ളാട്ടം
നീയെൻ ചുണ്ടിൽ പാട്ടായ് ചേരുമ്പോൾ

ഇല്ലാമഴച്ചാറ്റിൻ കുളിർചൂടാറുണ്ടേ ഉള്ളം
അരിമുല്ലച്ചേലിൽ പൂക്കും ചിരിയോർത്താലന്നേരം
കാണാക്കുയിൽ പാട്ടിൻ മധു പെയ്യാറുണ്ടേ മന്ദം
കളിവാക്കും നിനച്ചെങ്ങാൻ ഞൊടി ചാഞ്ഞാലന്നേരം

നീയാം പുലർവെയിൽ നാളം തലോടുമ്പോൾ
മഞ്ഞിൽ പറന്നിടും പൊൻതൂവലാകും ഞാൻ
നീയെൻ വിരൽ തൊടാൻ കൈനീട്ടിയെന്നാലോ
ആകെ ചുവന്നിടും തൂവാകയാകും ഞാൻ
കാണാതിരുന്നാൽ ഒരു കാർമേഘമായ് നീ
കൂടെ കൂടുമ്പോൾ ചിലു ചില്ലും ചിലമ്പായ്
മിണ്ടാതെ പെയ്യും തളിരീറൻ നിലാവായ്
ഞാൻ വന്നിറങ്ങും ചെറു ചില്ലോടിലൂടെ
കുറുകും പ്രാവായ് ഞാൻ മൂളാം രാരീരം
രാവിൻ കൊമ്പിൽ ഊഞ്ഞാലാടുമ്പോൾ

ഇല്ലാമഴച്ചാറ്റിൻ കുളിർചൂടാറുണ്ടേ ഉള്ളം
അരിമുല്ലച്ചേലിൽ പൂക്കും ചിരിയോർത്താലന്നേരം

കണ്ണൊന്നടച്ചാൽ നിന്നെ വരയ്ക്കാൻ
വർണം തുടുക്കും പീലിത്തെല്ലായ് മാറും ഞാൻ
ഓരത്തിരുന്നാൽ നിന്നെ മയക്കാൻ
മോഹം നിരത്തി മഞ്ചാടിക്കുന്നാക്കും ഞാൻ
വെറുതെ മറക്കാൻ ഉള്ളിൽ നിനച്ചാൽ
മിന്നൽ തരിപ്പായ് വീണ്ടും നിന്നിൽച്ചേരും ഞാൻ
വല്ലാതെ ഇഷ്ടം വരുമന്നേരം നിന്നെ
നോവിക്കാൻ ഞാൻ കൊച്ചൊരു തേൻമുള്ളായ് തീരും
നിന്നെ നീ കാണും ഓമൽക്കണ്ണാടി
ചൊല്ലു ഏറെ നാളായ് ഞാനല്ലേ

ഇല്ലാമഴച്ചാറ്റിൻ കുളിർചൂടാറുണ്ടേ ഉള്ളം
അരിമുല്ലച്ചേലിൽ പൂക്കും ചിരിയോർത്താലന്നേരം

കനവിൻ വാതിൽക്കൽ നീ വന്നു നിന്നാലോ
കുടകിൻ പൂ പൂത്ത താഴ്വാരമാകും ഞാൻ
അറിയും കുറ്റാലം അരുവിത്തുള്ളാട്ടം
നീയെൻ ചുണ്ടിൽ പാട്ടായ് ചേരുമ്പോൾ
Movie/Album name: Kochal
Artists