Kadha kadha

2005
Lyrics
Language: English

Yudhathinkal raman nallu....
Kulathinkal seetha nallu.....
Oonurakamupekshipan lekshmanan nallu...
Padakku bharathan nallu..
Paravan painkili nallu.....
Parakkunna pakshikalil garudhan nallu..
Poovayal manam venam.....
Pumanayal gunam venam....
Poomaninimarayal adakkam venam (2)...

Kadha kadha kilipennu kanavilu chirakittu
Vattamittu parakumbo kandallo
Muthukuda pidikunna muthu muthu muthappante
Madiyile panapetti
Avalathu thurannittu kudanjapo moovanthi ponnaye
Ponnake karukare karimukill kavarnneduthanije
(kadha kadha…)

Aalavattam vedi podiyadi thada ulsavathalam
Thidampeduthoru kesavan aanaykkakampadi thaalam
Koottinellam kuzhiyana pattam ketti
Nattilellam para veykkan chattam ketti
Koottinellam kuzhiyana pattam ketti
Angane nattilellam para veykkan chattam ketti
Manasum manasum kadha paranju
Arapura vaathil padi thurannu
Chirimani kilukkam thudiyunarnnu
Oh.. kizhakulla kottarathill thimila melam
Vadakini kolothinnu velakeduppu
Mukilu mukilu muchittu vaakkinu vakkinu vakkanam
Oh.. neeyum poru kolom kaanan
Aaa.. kunugi kunugi vayo penne
Kolusu kilukki vaadi
(kadha kadha..)

Naalu kettinadukalayill nalapakam
Nalla naalu kari sadhyayude karikorukkam
Upperi varutheduthu kunnolam
Nalla sharkara varatti vechathu malayolam
Ottakoralinte kai punyam kondu
Kai vechathokkayum swaadullathayi
Pachadi kichadi pappada vattangal
Olanum kalanum thayyaray
Thoranum theeyalum chakka predhamanum
Mampazhakoottanum thayyaray
Oh.. vetti vizhunguvan ettanum pottanum
Chakkanum pokkanum vannatte
Kuttikurambante appanum ettanum
Katti karumbanum vannatte
Motta karumadi chekkante kootathill
Akkara kaavile komaramundallo
Chattim kalommittu thatti udakathe
Chendakku thalam pidichu kodukkada
Thullada thullada thullada nee…

Maanasum manasum kadha paranju
Arapura vaathil padi thurannu
Chirimani kilukkam thudiyunarnnu
(kadha kadha..)
Language: Malayalam

യുദ്ധത്തിങ്കൽ രാമൻ നല്ലൂ....
കുലത്തിങ്കൽ സീത നല്ലൂ.....
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ...
പടയ്ക്കു ഭരതൻ നല്ലൂ...
പറവാൻ പൈങ്കിളി നല്ലൂ.....
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ..
പൂവായാൽ മണം വേണം.....
പൂമാനായാൽ ഗുണം വേണം....
പൂമാനിനിമാരായാൽ അടക്കം വേണം
പൂമാനിനിമാരായാൽ അടക്കം വേണം..

കഥ കഥ കിളിപ്പെണ്ണ് കനവിലു ചിറകിട്ടു
വട്ടമിട്ടു പറക്കുമ്പോൾ കണ്ടല്ലോ
മുത്തുക്കുട പിടിക്കുന്ന മുതു മുതു മുത്തപ്പൻ്റെ
മടിയിലെ പണപ്പെട്ടി
അവളതു തുറന്നിട്ടു കുടഞ്ഞപ്പോ മൂവന്തി പൊന്നായേ..
പൊന്നാകെ കറുകറെ കരിമുകിൽ കവർന്നെടുത്തണിഞ്ഞേ
(കഥ കഥ...)

ആലവട്ടം വെടി പൊടിയടിതട ഉൽസവതാളം
തിടമ്പെടുത്തൊരു കേശവനാനയ്ക്കകമ്പടിത്താളം
കൂട്ടിനെല്ലാം കുഴിയാന പട്ടം കെട്ടി
നാട്ടിലെല്ലാം പറ വെയ്ക്കാൻ ചട്ടം കെട്ടി
ഓ...കൂട്ടിനെല്ലാം കുഴിയാന പട്ടം കെട്ടി
അങ്ങനെ നാട്ടിലെല്ലാം പറ വെയ്ക്കാൻ ചട്ടം കെട്ടി
മനസ്സും മനസ്സും കഥ പറഞ്ഞു
അറപ്പുരവാതിൽ പടി തുറന്നു
ചിരിമണി കിലുക്കം തുടിയുണർന്നു
ഓ... കിഴക്കുള്ള കൊട്ടാരത്തിൽ തിമില മേളം
വടക്കിനി കോലോത്തിന്നു വിളക്കെടുപ്പ്
മുക്കില് മുക്കില് മുച്ചീട്ട് വാക്കിനു വാക്കിനു വക്കാണം
ഓ..നീയും പോര് കോലം കാണാൻ....
ആ...കുണുങ്ങി കുണുങ്ങി വായോ പെണ്ണേ
കൊലുസു കിലുക്കി വാടീ
(കഥ കഥ...)

നാലുകെട്ടിനടുക്കളയിൽ നളപാകം
നല്ല നാളുകാരി സദ്യയുടെ കറിക്കൊരുക്കം
ഹേ.. ഉപ്പേരി വറുത്തെടുത്തത് കുന്നോളം
നല്ല ചക്കര വരട്ടി വെച്ചത് മലയോളം
ഒറ്റക്കൊരാളിൻ്റെ കൈപ്പുണ്യം കൊണ്ടു
കൈ വെച്ചതൊക്കെയും സ്വാദുള്ളതായി
പച്ചടി കിച്ചടി പപ്പട വട്ടങ്ങൾ
ഓലനും കാളനും തയ്യാറായി
തോരനും തീയലും ചക്ക പ്രഥമനും
മാമ്പഴക്കൂട്ടാനും തയ്യാറായി
ഓ.. വെട്ടി വിഴുങ്ങുവാൻ എട്ടനും പൊട്ടനും
ചക്കനും പൊക്കനും വന്നാട്ടെ
കുട്ടിക്കുറുമ്പൻ്റെ അപ്പനുമേട്ടനും
കട്ടി കറുമ്പനും വന്നാട്ടെ
മൊട്ട കരുമാടി ചെക്കൻ്റെ കൂട്ടത്തിൽ
അക്കര കാവിലെ കോമരമുണ്ടല്ലോ
ചട്ടീം കലോമിട്ട് തട്ടി ഉടയ്ക്കാതെ
ചെണ്ടക്കു താളം പിടിച്ച് കൊടുക്കട തുള്ളട
തുള്ളട തുള്ളട നീ ..

മനസ്സും മനസ്സും കഥ പറഞ്ഞു
അറപ്പുര വാതിൽ പടിതുറന്നു
ചിരിമണി കിലുക്കം തുടിയുണർന്നു
(കഥ കഥ...)
Movie/Album name: Raappakal
Artists