Sabdam Illaatha

1999
Lyrics
Language: English

Shabdam illaatha shaanthatha evide
Yudham illaathoru ulakam evide
Rakthathil undaakum bhedangal evide
Rahasyam illaathorullam evide
Ulayaatha shaaswatha bandhangal evide
Ulakathil aashakkorankushamevide
Varikalil illaatha vaakkukalevide
Vayassinu pattiya jeevitham evide
Idiyochayillaatha meghangal evide
Ninte nirakshaya yauwanamevide
Kaapatyamillaatha snehamonnevide
Kara kalaraathoru hridayam evide
Himakanamaniyum pulkkodiyevide
Pulthakidiyile methakalevide
Thaane urangum mizhiyina evide
Thala kothiyidum viralukalevide
Aakaashathin athirukal evide
Neelakkuyilin paattukalevide
Nadannu pokaan nadikkarayevide
Kidannurangaan pulmedevide
Thottu thalodaan ambili evide
Muttiyurummaan vaanam evide
Dukham maaykkum nidrakal evide
Nidrayilunarum kanavukalevide
Bhoomikkellaam oru pakal varumo
Pookkalkkanashwaram aayussu tharumo
Manushyarkkellaam orumanamevide
Paravaykkellaam thaaymozhiyevide
Ulakinnellaam sama mazhayevide
Oorinnellaam oru nadi evide
Vaanum bhoovum onnaayidumo
Vaazhum naalil swarggam tharumo...
Maravikalillaa maanasamevide
Eriyum theeyaam kavithakalevide
Shokam kadanja njaanam evide
Kaamam kadanna yogam evide
Kaattinu polum swaathanthryamevide
Kaalidaraatha kadappaadevide
Poymukhamillaatha punchiriyevide..
Poyppokaathoru kaalam evide
Vilamathiyaathoru kaarunyam evide
Vidhi vilakkillaatha kalpanayevide
Thalayina vendaa thaaymadiyevide
Thaaraattunnoru saanthwanamevide
Orittusneha kathirmaniyevide
Ithilonnupolum kaanmeelaa....
Ithuvareyonnum nadannumilla..
Jeevithamennathu vendaaye...
Maranam maranam maranam athumathiye...
Language: Malayalam

ശബ്ദം ഇല്ലാത്ത ശാന്തത എവിടെ
യുദ്ധം ഇല്ലാത്തൊരു ഉലകം എവിടെ
രക്തത്തിൽ ഉണ്ടാകും ഭേദങ്ങൾ എവിടെ
രഹസ്യം ഇല്ലാത്തൊരുള്ളം എവിടെ
ഉലയാത്ത ശാശ്വതബന്ധങ്ങളെവിടെ
ഉലകത്തിൽ ആശക്കൊരങ്കുശമെവിടെ
വരികളിൽ ഇല്ലാത്ത വാക്കുകളെവിടെ
വയസ്സിനു പറ്റിയ ജീവിതം എവിടെ
ഇടിയൊച്ചയില്ലാത്ത മേഘങ്ങൾ എവിടെ
നിന്റെ നിരക്ഷയ യൗവ്വനമെവിടെ
കാപട്യമില്ലാത്ത സ്നേഹമൊന്നെവിടെ
കറ കലരാത്തൊരു ഹൃദയം എവിടെ
ഹിമകണമണിയും പുൽക്കൊടിയെവിടെ
പുൽ‌ത്തകിടിയിലെ മെത്തകളെവിടെ
താനേ ഉറങ്ങും മിഴിയിണയെവിടെ
തല കോതിയിടും വിരലുകളെവിടെ
ആകാശത്തിൻ അതിരുകൾ എവിടെ
നീലക്കുയിലിൻ പാട്ടുകളെവിടെ
നടന്നു പോകാൻ നദിക്കരയെവിടെ
കിടന്നുറങ്ങാൻ പുൽമേടെവിടെ
തൊട്ടുതലോടാൻ അമ്പിളിയെവിടെ
മുട്ടിയുരുമ്മാൻ വാനം എവിടെ
ദുഃഖം മായ്ക്കും നിദ്രകൾ എവിടെ
നിദ്രയിലുണരും കനവുകളെവിടെ
ഭൂമിക്കെല്ലാം ഒരുപകൽ വരുമോ
പൂക്കൾക്കനശ്വരം ആയുസ്സു തരുമോ
മനുഷ്യർക്കെല്ലാം ഒരുമനമെവിടെ
പറവയ്ക്കെല്ലാം തായ്മൊഴിയെവിടെ
ഉലകിന്നെല്ലാം സമ മഴയെവിടെ
ഊരിന്നെല്ലാം ഒരു നദി എവിടെ
വാനും ഭൂവും ഒന്നായിടുമോ
വാഴും നാളിൽ സ്വർഗ്ഗം തരുമോ...
മറവികളില്ലാ മാനസമെവിടെ
എരിയും തീയാം കവിതകളെവിടെ
ശോകം കടഞ്ഞ ജ്ഞാനം എവിടെ
കാമം കടന്ന യോഗം എവിടെ
കാറ്റിനു പോലും സ്വാതന്ത്ര്യമെവിടെ
കാലിടറാത്ത കടപ്പാടെവിടെ
പൊയ്മുഖമില്ലാത്ത പുഞ്ചിരിയെവിടെ..
പൊയ്പ്പോകാത്തൊരു കാലം എവിടെ
വിലമതിയാത്തൊരു കാരുണ്യം എവിടെ
വിധിവിലക്കില്ലാത്ത കല്പനയെവിടെ
തലയിണവേണ്ടാ തായ്മടിയെവിടെ
താരാട്ടുന്നൊരു സാന്ത്വനമെവിടെ
ഒരിറ്റുസ്നേഹക്കതിർമണിയെവിടെ
ഇതിലൊന്നുപോലും കാണ്മീലാ....
ഇതുവരെയൊന്നും നടന്നുമില്ല..
ജീവിതമെന്നതു വേണ്ടായേ...
മരണം മരണം മരണം അതുമതിയേ...
Movie/Album name: Amarkalam
Artists