ഒന്നാം തരം ബലൂണ്‍ തരാം ഒരു നല്ല പീപ്പീ തരാം ഓടിയോടി വാ .. ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ
പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം ചോടു വെച്ചൂ - ചോടു വെച്ചു ചോടു വെച്ചു കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ (ഒന്നാം തരം)
അരപ്പാത്രം പാലു തരാം അമ്മ വന്നാല്‍ കാപ്പി തരാം ആടിയാടി അരികില്‍ വന്നൊരു നൃത്തം ചെയ്താട്ടേ- നല്ലൊരു നൃത്തം ചെയ്താട്ടേ (ഒന്നാം തരം)
ചാന്തു കൊണ്ടൊരു പൊട്ടു തരാം ചക്കറം വെച്ചൊരു വണ്ടി തരാം ചാടി ചാടി ചാടി വന്നൊരു കഥ പറഞ്ഞാട്ടേ- നല്ലൊരു കഥ പറഞ്ഞാട്ടേ (ഒന്നാം തരം)