Vilakku Koluthum Penne

2023
Lyrics
Language: Malayalam

വിളക്ക് കൊളുത്തും പെണ്ണേ
തിരി തെളിഞ്ഞു നിക്കണ കണ്ണേ
കരുത്തു വിതച്ച തെന്നൽ പോലെ
മിന്നൽ പോലെ നീ
വിളക്ക് കൊളുത്തും പെണ്ണേ
തിരി തെളിഞ്ഞു നിക്കണ കണ്ണേ
കരുത്തു വിതച്ച തെന്നൽ പോലെ
മിന്നൽ പോലെ നീ

മീനവെയിൽച്ചേല് ചെറുപാടവരമ്പൂടെ
വള കിലുക്കുന്നോളെ ചുറുചുറുക്കിൽ കൂടെ
ഇനി എങ്ങോട്ടാണിതെങ്ങോട്ടാണ്
പകലിറങ്ങണ വഴിയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ

കനവു തീർത്ത വഴിയേ ഒഴുകിയോ
ചിറകു വീശിയകലേ ഉയരുമോ
കരുതലോടെ പലതും അറിയുമേ
മിഴി വിടാതെ നിറയും പൊരുളിനേ
പൊള്ളുന്ന നേരിൻ്റെ നെഞ്ചോരം
ഒരു കതിനയായ്
വള്ളുവനാടിൻ്റെ മുറ്റത്ത്
ഒരു ശലഭമായ്
അഞ്ചുന്ന മൊഞ്ചിൻ്റെ താലത്തിൽ
മലരിതളുപോൽ
കൊഞ്ചുന്ന കുഞ്ഞോമൽകൂട്ടത്തിൽ
ചെറുതണലു പോൽ
മണിത്തിങ്കൾ വന്നു കണ്ണും വെച്ചു
കറങ്ങിയിരിക്കുമഴകേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ

വിളക്ക് കൊളുത്തും പെണ്ണേ
തിരി തെളിഞ്ഞു നിക്കണ കണ്ണേ
കരുത്തു വിതച്ച തെന്നൽ പോലെ
മിന്നൽ പോലെ നീ
വിളക്ക് കൊളുത്തും പെണ്ണേ
തിരി തെളിഞ്ഞു നിക്കണ കണ്ണേ
കരുത്തു വിതച്ച തെന്നൽ പോലെ
മിന്നൽ പോലെ നീ
മീനവെയിൽച്ചേല് ചെറുപാടവരമ്പൂടെ
വള കിലുക്കുന്നോളെ ചുറുചുറുക്കിൽ കൂടെ
ഇനി എങ്ങോട്ടാണിതെങ്ങോട്ടാണ്
പകലിറങ്ങണ വഴിയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
ചെമ്പകപ്പൂവിതളേ ചെങ്കനലായവളേ
ചങ്കുറപ്പുള്ളവളേ തീയേ
Movie/Album name: Meenakshi

Sentence Summary: A romantic drama about a young woman named Meenakshi navigating love, family expectations, and self-discovery in a small Kerala town.

Song Credits: Sung by K. S. Harisankar; Lyrics by Vinayak Sasikumar; Music composed by Alan Sivaram.

Musical Style: Melodic romantic melody with soft orchestration blending traditional Kerala folk touches and contemporary film music.

Raga Details: Set in a melodic scale reminiscent of Mohanam (a pentatonic raga), lending the song a bright, devotional-romantic mood.

Key Artists Involved: Composer Alan Sivaram, lyricist Vinayak Sasikumar, playback singer K. S. Harisankar; featured in the film featuring the lead actress in the title role.

Scene Context: A festive lamp-lighting sequence where the heroine is celebrated during a family/temple occasion, underscoring themes of tradition and blossoming romance.


Artists