വസന്ത സൂര്യൻ വികാരമായി കിനാവിൽ വന്നെങ്കിൽ എനിക്കു കാണാൻ പ്രപഞ്ചമാകെ തെളിഞ്ഞുണർന്നെങ്കിൽ ഓ....ഓ..ഓ.. (വസന്തസൂര്യൻ..)
നീലാമ്പൽ പൊയ്കയോരത്തെൻ രാഗമന്ദാര പൂങ്കാവു കാണാം ഈ രാവിൽ ദാഹമോടെന്നെ പുൽകും പ്രേമന്റെ പൂമേനി കാണാം ചിലമ്പുമീ ചോലയിലൊഴുകാം തരംഗമായ് തീരം തഴുകാം മനസ്സിലെ താമരയിലയിൽ ഒരായിരം കവിതകളെഴുതാം സ്വപ്നവും ഗാനവും പങ്കിടാം (വസന്തസൂര്യൻ..)
ഓരോരോ പൂവിലോരോരോ മോഹം വിടരുന്ന സൗന്ദര്യം കാണാം നീയെന്നിൽ പ്രേമ സംഗീതം മീട്ടും ജീവന്റെ രതിവീണ കാണാം ഉഷസ്സിലെ കുങ്കുമമണിയാം നിലാവിലെ വെണ്മയിലലിയാം തുലാമഴ കുളിർമണിയണിയാം സ്വരങ്ങളായ് സന്ധ്യയിൽ നിറയാം എന്നുമീ ജീവിതം പങ്കിടാം (വസന്തസൂര്യൻ..)