രാവിന്റെ സോപാനം വേഴാമ്പൽ നാദം പകലന്തിയോളം സൂര്യന്റെ താപം...(2) മനസ്സിന്റെ വ്യഥകൾ ചിതയായ് മാറി ചേമ്പിലത്താളിലെ ജലബിന്ദു പോലെ നീറി ഉരുകുന്നെൻ ജീവിതയാതന.... ആ...ആ....ആ....ആ.... വേദനമാത്രം എന്തിനു തന്നു....
കണികാണും മുൻപേ അമ്മയൊരോർമ്മയായ് പോറ്റമ്മതൻ കൈയ്യിൽ ഞാൻ വളർന്നു...(2) താതനൊരുനാളും മനശാന്തിയില്ലാതെ മുജ്ജന്മശാപത്തിൽ എരിഞ്ഞടങ്ങുമ്പോൾ ബലിതർപ്പണം പോലും കഴിയാതെ പോയ്.... ആ...ആ....ആ....ആ....