ഒഴുകിയൊഴുകി പുഴയിലൂടെ കരയിൽ വന്നൊരീ ഇലകൾ നമ്മൾ പ്രണയശാഖിയിൽ ഇനിയുമീറൻ ദലപുടങ്ങളായ് മാറുവാനായി പാടാൻ മറന്നുപോയൊരാ… പാട്ടിൻ ചിറകുകളിൽ കയറിയിനി ഉയരുകയായി മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ കാലത്തീ മുറ്റത്തു വെൺപ്രാവിൻ തൂവൽ പോലെ നിൻശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടപ്പൂ
ഉതിർമണി പെറുക്കുവാൻ…കുരുവികൾ പോലെ തടങ്ങളിൽ പോരൂ കൂടെ… ഉടലുരുകുമൊരീ…മെഴുതിരികളിലും… നാണം പൂക്കും ആലോലം സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങൾ തേടി നടക്കും ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി.. പുഴയിലൂടെ.. കരയിൽ വന്നൊരീ.. ഇലകൾ നമ്മൾ..
ഇടം വലം നടന്നുപോം നിഴലുകൾ പോലെ അപസ്വരം തേങ്ങുമ്പോഴും… ശ്രുതിയിഴകളിലെ…സ്വരലയമധുവായ്.. വീണ്ടും നമ്മൾ ഒന്നാകും സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങൾ തേടി നടക്കും ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി…പുഴയിലൂടെ… കരയിൽ വന്നൊരീ.. ഇലകൾ നമ്മൾ.. പ്രണയശാഖിയിൽ ഇനിയുമീറൻ ദലപുടങ്ങളായ് മാറുവാനായി പാടാൻ മറന്നുപോയൊരാ…പാട്ടിൻ ചിറകുകളിൽ കയറിയിനി ഉയരുകയായി മോഹിച്ചും ലാളിച്ചും ഈ മണ്ണിൻ പൂമഞ്ചത്തിൽ ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ കാലത്തീ മുറ്റത്തു വെൺപ്രാവിൻ തൂവൽ പോലെ നിൻശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടപ്പൂ