മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍ കനവറിയാതെ ഏതോ കിനാവുപോലെ ~~ മനമറിയാതെ പാറിയെന്‍ മനസരസോരം പ്രണയനിലാക്കിളി നീ ശഹാന പാടി~ ~ ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~ [മിഴിയറിയാതെ]
കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ [മിഴിയറിയാതെ]