Swapnagopurangal

1979
Lyrics
Language: English

Swapnagopurangal thakarunnu
Dukha smaarakangal uyarunnu
Ee ananthathayil...ee apaarathayil...
Paapa bhaaram thaangi shirassin mel
Devadoothan thoongi kurishinmel
Ee ananthathayil...ee apaarathayil...

Neerum ormma vingum manassil
Ninne nee tharaykkum kurishil
Nomparangal poomaala chaarthum
Ninte janmam kanneerilaliyum
Mansaam theeyengo marayum
Maayaa lokam poyveshamaniyum
Nithya sathyangalaay nila ninneedum
Ee smaarakangal nin munnil...
Ee ananthathayil...ee apaarathayil...
Language: Malayalam

സ്വപ്നഗോപുരങ്ങൾ തകരുന്നു
ദുഃഖസ്മാരകങ്ങൾ ഉയരുന്നു
ഈ അനന്തതയിൽ...ഈ അപാരതയിൽ...
പാപഭാരം താങ്ങി ശിരസ്സിന്മേൽ
ദേവദൂതൻ തൂങ്ങി കുരിശിന്മേൽ
ഈ അനന്തതയിൽ...ഈ അപാരതയിൽ...

നീറും ഓർമ്മ വിങ്ങും മനസ്സിൽ
നിന്നെ നീ തറയ്ക്കും കുരിശിൽ
നൊമ്പരങ്ങൾ പൂമാല ചാർത്തും
നിന്റെ ജന്മം കണ്ണീരിലലിയും
മനസ്സാം തീയെങ്ങോ മറയും
മായാലോകം പൊയ്‌വേഷമണിയും
നിത്യസത്യങ്ങളായ് നിലനിന്നീടും
ഈ സ്മാരകങ്ങൾ നിൻ മുന്നിൽ...
ഈ അനന്തതയിൽ...ഈ അപാരതയിൽ...
Movie/Album name: Aarattu
Artists