Thozhukaithirinaalam

1966
Lyrics
Language: English

Thozhukaithirinaalam neetti ninneriyunna
Mezhuthiri njaan - kochu mezhuthiri njaan
Mizhineermanikalaal japamaala korthu nin
Kazhalina muthunnu njaan devaa
Kazhalina muthunnu njaan (thozhukai)

Manninte paapam chumaliletti
Innale eevazhi poyathille
Manninte paapam chumaliletti
Innale eevazhi poyathille
Ennum en kochu viunnu muriyil njaan
Nin kazhalochayum kaathu nilppoo
(thozhukai)

Kayyil nee thannoree paanapaathram
Kannu neeraale niranju poyi
Nin viralaalonnu thottuvenkil athu
Munthiri neeraay maarukille
Munthiri neeraay maarukille
(thozhukai)
Language: Malayalam

തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന
മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍
മിഴിനീര്‍മണികളാല്‍ ജപമാല കോര്‍ത്തു നിന്‍
കഴലിണ മുത്തുന്നു ഞാന്‍ ദേവാ -
കഴലിണ മുത്തുന്നു ഞാന്‍ (തൊഴുകൈ)

മന്നിന്റെ പാപം ചുമലിലേറ്റി
ഇന്നലെ ഈവഴി പോയതില്ലേ
മന്നിന്റെ പാപം ചുമലിലേറ്റി
ഇന്നലെ ഈവഴി പോയതില്ലേ
എന്നും എന്‍ കൊച്ചു വിരുന്നുമുറിയില്‍ ഞാന്‍
നിന്‍ കഴലൊച്ചയും കാത്തു നില്പൂ. (തൊഴുകൈ)

കൈയില്‍ നീ തന്നൊരീ പാനപാത്രം
കണ്ണുനീരാലേ നിറഞ്ഞു പോയി
നിന്‍ വിരലാലൊന്നു തൊട്ടുവെങ്കില്‍ അതു
മുന്തിരിനീരായ് മാറുകില്ലേ
മുന്തിരിനീരായ് മാറുകില്ലേ (തൊഴുകൈ)
Movie/Album name: Puthri
Artists