മനുജ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം (2) അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ (2) ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല കാലം കോർത്തു തന്നതശ്രുഹാരം (തകിട തധിമി ...) ഇടയുമെന്‍ ചുവടുകളെങ്കിലും തരികിട തോം തരികിടതോം തരികിടതോം ഇടറില്ല പതറില്ല പഴകിയ ആ..ആ..ആ ശ്രുതിയും ലയവും ഒന്നു കലര്‍ന്നു (തകിട തധിമി ..)
പാതിവഴിയിൽ പിരിഞ്ഞു ഞാൻ ഭാരം താങ്ങി അലഞ്ഞു നൃത്തശാലയിരുളിലായി ജീവതാളമകലെയായ് (2) തകരുമെൻ ഹൃദയം താഴ്വരയായ് ഉയരെ നീ ജ്വലിക്കും താരകയായ് (2) യാനപാത്രമുടഞ്ഞുപോയ യാത്രി ഞാൻ നിന്നോർമ്മകളെ ഓമനിച്ചിടുന്നു സഖീ ഇന്നും ആ...ആ...ആ..