Mizhithammil [D]

2008
Lyrics
Language: English

Mizhi thammil punarunna neram
Parayaatheyariyunnanuraagam
Paribhavathinkale thelinilaakkumpilaay
Neele neele pakaroo oru mazhayude kulirala
(mizhi...)

Kalivaakku cholli naam kalahichathokkeyum
Pranayamunarthiya kauthukam
Orumichu paadumee paattinnaruviyaay
Ozhukum nammal ennume
Karalilirunnoru kili paadi
Muralika moolum pole
Kanimalaraniyum yaaminiyil
Nee en manassile madhukanam
(mizhi..)

Arikathirikkilum kanavil layichu naam
Nukarum snehamarmmaram
Orkkathirikkave charathananju nee
Varamaay thannu thenkanam
Thanuviral thazhukum thamburuvin
Sirakalil oru navaraagam
Narumalarithalin punchiriyil
Nee niramezhuthiya chaarutha
(mizhi..)
Language: Malayalam

മിഴിതമ്മില്‍ പുണരുന്ന നേരം...
പറയാതെയറിയുന്നനുരാഗം...
പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല

(മിഴി...)

കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൗതുകം...
ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ...
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളുംപോലെ...
കണിമലരണിയും യാമിനിയില്‍
നീ എന്‍ മനസ്സിലെ മധുകണം...

(മിഴി...)

അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്‌നേഹമര്‍മ്മരം....
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ
വരമായ് തന്നു തേന്‍‌കണം....
തണുവിരല്‍ തഴുകും തംബുരുവിന്‍
സിരകളില്‍ ഒരു നവരാഗം...
നറുമലരിതളിന്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത...

(മിഴി...)
Movie/Album name: Minnaminnikkoottam
Artists