Kaattil ila Polengo

2017
Lyrics
Language: Malayalam

ഏറെ ദൂരം പോവതിനുണ്ടേ
ചായാൻ നേരം തീരെയുമില്ലേ
പാതകൾ നിരനിരയായ് നീളുകയായ്
ജീവിതമിതുവഴിയേ നീങ്ങുകയായ്

കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ എവിടെ (2)
ഇളവേൽക്കാൻ പാതിരകളുണ്ടോ
കുളിരേകാൻ രാമഴകളുണ്ടോ
ഉദിക്കുന്നു മറഞ്ഞിടുന്നു ദിനങ്ങളേറെ
കുതിക്കുന്നു കാലവേഗംഅങ്ങകലങ്ങകലെ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ എവിടെ

ഇന്നലെകൾ ഇതിലേ വന്നവഴിയരികേ
പാഴിലകൾ നിറയെ വീഴുവതുമറിയേ
നാളെയുടെ നേരൊളി കാണാൻ പോകുമൊരു നീർമുകിലാവാം
മാറിലൊരു താരകമൊട്ടിനു താരാട്ടുമായ്
കരയാനില്ല നേരങ്ങൾ ആർക്കായും
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ എവിടെ

വാതിലുകളടയേ വേദനകൾ വിരിയേ
വേറെയൊരു വഴിയേ പോകുമിനിയകലേ
മാരിമുകിൽ മാലകൾ നീങ്ങി താണുവരും അന്തിനിലാവിൽ
പാടുമൊരു പാൽപുഴയായി മാറാമിനി
കളയാനില്ല നേരങ്ങൾ ആർക്കായും
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ

ഏറെ ദൂരം പോവതിനുണ്ടേ
ചായാൻ നേരം തീരെയുമില്ലേ
Movie/Album name: Udaaharanam Sujatha
Artists