പാടത്തെ ഞാറിനും മാടത്തെ പ്രാവിനും മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ് ഓ..പാടത്തെ ഞാറിനും മാടത്തെ പ്രാവിനും മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ് അവർ താളത്തിൽ താളത്തിൽ ആടണ് പാടണ് ഉല്ലാസം ബഹുജോറ് (പാടത്തെ...)
പൂമൊട്ടിൻ കാതിൽ പുന്നാരം ചൊല്ലി പൂന്തെന്നൽ ഉണർത്തുന്നു (2) അപ്പോൾ ചുണ്ടത്ത് പാട്ടൊന്നു മൂളിക്കൊണ്ടെത്തുന്നു പണ്ടത്തെ പൂത്തുമ്പീ കണ്ടോ പണ്ടത്തെ പൂത്തുമ്പീ.. (പാടത്തെ...)
മാനത്തെ പെണ്ണതാ മണിവള കിലുക്കി നേരത്തെ വന്നല്ലോ (2) അപ്പോൾ തൂവെള്ളിക്കൊലുസ്സുകൾ കാലിന്മേലണിയിക്കാൻ മൂവന്തി വരുന്നല്ലോ മുന്നിൽ മൂവന്തി വരുന്നല്ലോ (പാടത്തെ...)