പരമാത്മാവിന്‍ പരമാര്‍ത്ഥത്തെ പലരും പലതായി ചൊല്ലി (2) പണ്ഡിതമന്യര്‍ പരഹൃദയജ്ഞര്‍ പലതാം ജാതിമതസ്ഥര്‍ (2) കണ്ണിനു നേരേ കാണാത്തതിനും എന്തിനുമേതിനുമെല്ലാം ദൈവം എന്നൊരു പേരും ചാര്‍ത്തി ചിന്തയെ ബന്ധിതമാക്കി
മതം തെളിച്ചൊരു വഴിയില്‍ മര്‍ത്ത്യന്‍ നടന്നു വര്‍ഷശതങ്ങള്‍ വംശഹത്യകള്‍ കൂട്ടക്കൊലകള്‍ വര്‍ഗ്ഗീയതകള്‍ കുടിലതകള്‍ (മതം ) ഇരുള്‍ പരന്നൊരാ വഴിയില്‍ മര്‍ത്ത്യന്‍ പകച്ചു പോയി പലവട്ടം ഉദിച്ചഗാധതമസ്സില്‍ പുതിയൊരു യുക്തിബോധ വെളിച്ചം യുക്തിബോധ വെളിച്ചം