Ottakku Paadunna

2013
Lyrics
Language: English

Ottaykkupaadunna poonkuyile ninte
Pattupolulla ee paattinullil
Enthithra sankadam chollaamo...
Thenoorum kaniyere kothiyittum..chundil
Madhurikkum paattottum baakkiyille...
Ottaykkupaadunna poonkuyile ninte
Pattupolulla ee paattinullil
Enthithra sankadam chollaamo...

Thullikkoru kudam kanakke maari peyyumpam
Ummarathinnelirunnu kandathalle...
Aaraarum kaanaathoru pon kinaavu...
Annu ninte kannilu poothu minniya nalla naalu...
Ottaykkupaadunna poonkuyile ninte
Pattupolulla ee paattinullil
Enthithra sankadam chollaamo...

Akkaraykku poya thoni ikkareyethumpam
Karimukil maanam theliyukille...
Urangaatha raavithinnu maayukille...
Ninte kannuneerin kadhayithinnu theerukille...

Ottaykkupaadunna poonkuyile ninte
Pattupolulla ee paattinullil
Enthithra sankadam chollaamo...
Thenoorum kaniyere kothiyittum..chundil
Madhurikkum paattottum baakkiyille...
Language: Malayalam

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...
തേനൂറും കനിയേറെ കൊത്തിയിട്ടും...ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ...
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...

തുള്ളിക്കൊരു കുടം കണക്കേ മാരി പെയ്യുമ്പം
ഉമ്മറത്തിണ്ണേലിരുന്നു കണ്ടതല്ലേ...
ആരാരും കാണാത്തൊരു പൊൻകിനാവു്...
അന്നു് നിന്റെ കണ്ണിലു് പൂത്തുമിന്നിയ നല്ലനാളു്...
ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...

അക്കരയ്ക്കുപോയ തോണി ഇക്കരെയെത്തുമ്പം
കരിമുകിൽമാനം തെളിയുകില്ലേ...
ഉറങ്ങാത്ത രാവിതിന്നു് മായുകില്ലേ...
നിന്റെ കണ്ണുനീരിൻ കഥയിതിന്നു് തീരുകില്ലേ...

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ...
തേനൂറും കനിയേറെ കൊത്തിയിട്ടും...ചുണ്ടിൽ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ...
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ...
Movie/Album name: Nadan
Artists