Minnum nilaathinkalaay

1999
Lyrics
Language: Malayalam

മിന്നും നിലാതിങ്കളായ്‌ നീ
മഞ്ഞിൽ വിരിഞ്ഞൊന്നുവാ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ
കാണും കിനാവൊക്കെയും നീ
ചൂടുന്നമുത്താക്കി ഞാൻ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ പെണ്ണേ

വെൺപ്രാവായ്‌ കുറുകീ മനസ്സിലൊരു
മാമ്പൂപോൽ തഴുകീ
നിന്നോമൽ ചിറകിൽ പുലരിയിലെ
നീർമഞ്ഞായ്‌ ഉരുകീ
ഞാനെന്നുമെന്നും നിന്നെതലോടാം
ആനന്ദമോടേ നെഞ്ചോടുചേർക്കാം
ഓമലേ പോരൂ നീ ആർദ്രയായ്‌

താഴമ്പൂകവിളിൽ പതിയെ
ഇരുമേലോടും മിഴിയിൽ
നിൻ സ്നേഹം പകരും
സ്വരമുഖര ശ്രീരാഗം തിരയാം
നീലാംബരീ നീ എൻചുണ്ടിലേതോ
മുത്താരമേകും മുത്തങ്ങൾ നൽകീ
ചാരുതേ പോരൂ നീ സന്ധ്യയായ്‌
Movie/Album name: Ezhupunnatharakan
Artists