Muthani Mani Viralaal
2013
Muthani maniviralaal nilaavil
Mullayezhuthiya chithira mudrakale
Icheru chirimazhayil nananjulanja
Marathaka munthiri sandhyakale
Veenaapaaniyaam nin
Kanniletho lolabhaavam
Naanam poothulaavum
Nenchiletho sreelaraagam
Pranayasugandhamaay
Swarangalaay alinju neelaanjanam
(muthani..)
Varoo vasantham tharoo
Virinja maampookkale
Ivalkkinnu sammaanamaay
Azhichu thaathunnu kolussukal
Alinjuvo irumanassukal
Ushassile kilikulangalaay
Unarthiyo kaliyarangukal
Deepanirakalil naanamilakiya
Daivakala pole
(muthani....)
Varoo paraagam tharoo
Pularnna pookkaalame
Enikkinnu saafalyamaay
Podinjuvo mazhanurungukal
Niranjuvo nilayirampukal
Thudichuvo thudu chilampukal
Midichuvo mizhiyilampukal
Paadiyunarumoreka muraliyil
Aadilayamalle
(muthani..)
മുത്തണി മണിവിരലാൽ നിലാവിൽ
മുല്ലയെഴുതിയ ചിത്തിര മുദ്രകളേ
ഇച്ചെറു ചിരിമഴയിൽ നനഞ്ഞുലഞ്ഞ
മരതക മുന്തിരി സന്ധ്യകളേ
വീണാപാണിയാം നിൻ
കണ്ണിലേതോ ലോലഭാവം
നാണം പൂത്തുലാവും
നെഞ്ചിലേതോ ശ്രീലരാഗം
പ്രണയസുഗന്ധമായി
സ്വരങ്ങളായ് അലിഞ്ഞു നീലാഞ്ജനം
(മുത്തണി...)
വരൂ വസന്തം തരൂ
വിരിഞ്ഞ മാമ്പൂക്കളേ
ഇവൾക്കിന്നു സമ്മാനമായി (2)
അഴിച്ചു താത്തുന്നു കൊലുസ്സൂകൾ
അലിഞ്ഞുവോ ഇരു മനസ്സുകൾ
ഉഷസ്സിലെ കിളികുലങ്ങളായ്
ഉണർത്തിയോ കളിയരങ്ങുകൾ
ദീപനിരകളിൽ നാണമിളകിയ
ദൈവകല പോലെ
(മുത്തണി..)
വരൂ പരാഗം തരൂ
പുലർന്ന പൂക്കാലമേ
എനിക്കിന്നു സാഫല്യമായി (2)
പൊടിഞ്ഞുവോ മഴനുറുങ്ങുകൾ
നിറഞ്ഞുവോ നിളയിറമ്പുകൾ
തുടിച്ചുവോ തുടു ചിലമ്പുകൾ
മിടിച്ചുവോ മിഴിയിലമ്പുകൾ
പാടിയുണരുമൊരേക മുരളിയിൽ
ആദിലയമല്ലേ
(മുത്തണി..)
Movie/Album name: Aattakkadha
Artists